ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി. കോണ്‍ഗ്രസും സിപിഐഎമ്മുമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്ന് തുടങ്ങിയ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് സമാപിക്കുക. കഴിഞ്ഞ സമ്മേളനം ബഹളത്തില്‍ മുങ്ങിയതിനാല്‍ കാര്യമായ സംവാദമോ ബില്‍ ചര്‍ച്ചകളോ പാര്‍ലമെന്റിലുണ്ടായില്ല. സഭ സുഗമമായി നടത്താന്‍ സഹകരിക്കണമെന്ന് ചൊവ്വാഴ്ച രാവിലെചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.
Also Read : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പരിഗണനയ്ക്കുള്ള പ്രധാന ബില്ലുകള്‍ ഇവ
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പിയും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ലോക്സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിവിധ വിഷയങ്ങളില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതോടെ സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. വര്‍ഗീയ കലാപങ്ങളെക്കുറിച്ചും ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്ന നിലപാട് ഇടതുപാര്‍ട്ടികള്‍ കൈകൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രി മറുപടി പറയാത്ത പക്ഷം ഇത് സഭയില്‍ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയേക്കും.
പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഏതൊരു പാര്‍ട്ടി ഉന്നയിച്ച പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- മോദി പറഞ്ഞു. പല ഭാഗങ്ങളിലും വെളളപ്പൊക്കമാണ്. ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഈ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിനൊക്കെ പ്രതിപക്ഷം തയ്യാറാവുമെന്നാണ് കരുതുന്നതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
Post Your Comments