ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പഠാൻകോട്ട് മാതൃകയിൽ ആക്രമണം നടത്താനാണ് പദ്ധതി. ജെയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തോയ്‌ബ തുടങ്ങിയ തീവ്രവാദ സംഘടനകളാണ് പദ്ധതി തയ്യാറാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സേനയ്ക്ക് നേരെ ആക്രമണം നടത്തുന്നതിന് ഭീകര സംഘടനകൾക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നും പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.
Post Your Comments