കണ്ണൂര്‍: ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പെരിങ്ങോം അരവഞ്ചാല്‍ സ്വദേശി പിവി രമേശന്റെയും വടക്കേവീട്ടില്‍ ഷീബയുടെയും മകനും ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അതുല്‍ രാജ്(14) ആണ് മരിച്ചത്.
അമ്മ ഷീബയുടെ ബന്ധുവിന്റെ മൊറാഴ ഒഴക്രോം ഗവണ്മെന്റ് എഎല്‍പി സ്കൂളിന് സമീപത്തെ വീട്ടില്‍ ഇന്നലെ എത്തിയ അതുല്‍ രാജ് ഇന്ന് രാവിലെ എട്ട് മണിയോടെ സമീപത്തെ ക്ഷേത്ര കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയപ്പോഴാണ് സംഭവം. കുളത്തിന് സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ അതുലിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Also read : വെള്ളക്കെട്ടിൽ വീണ് ഒരാൾക്ക് ദാരുണാന്ത്യം
Post Your Comments