ന്യൂഡൽഹി: മുത്തലാഖിനെ കുറിച്ചുള്ള ചാനൽ ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ മൗലാനാ സ്ത്രീകളെ തല്ലി. സീ ഹിന്ദുസ്ഥാന്‍ ടെലിവിഷന്‍ മുത്വലാഖിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്റദ് സുപ്രീം കോടതി അഭിഭാഷകയായ ഫറാ ഫൈസിനെയാണ് മൂന്നുവട്ടം മുഖത്തടിച്ചത്. ഫറാ തിരിച്ചും തല്ലി. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു സാമൂഹ്യ പ്രവര്‍ത്തകയേയും മൗലാന തല്ലി.
വിവാഹം കഴിച്ച് മൂന്നാം മാസം മുത്വലാഖിന് വിധേയയായ നിദാ ഖാന്‍ അതിനെതിരേ പ്രതികരിച്ചതിന് മൗലാനാ ഫത്വ പുറപ്പെടുവിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് ടിവിയില്‍ ചര്‍ച്ച നടത്തിയതും ഇദ്ദേഹത്തിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും. മുസ്ലിം മത പുരോഹിതരാണ് മുത്തലാഖ് ബില്ലിന് തടസം നില്‍ക്കുന്നതെന്ന അഭിഭാഷക ഫൈസിയുടെ വാദത്തെ തുടര്‍ന്ന് സ്ത്രീകളെകുറിച്ചും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെക്കുറിച്ചും മൗലാനാ മുഫ്തി അസാസ് അഷ്റദ് മോശം അഭിപ്രായ പ്രകടനം നടത്തി.
ഇതിനെ ചോദ്യം ചെയ്ത അഭിഭാഷകയെയും സാമൂഹ്യ പ്രവർത്തകയെയും ക്ഷുഭിതനായ മൗലാന അക്രമാസക്തനാകുകയും അസഭ്യം പറയുകയും ചെയ്തു. ഇതോടെ ഇയാളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ആദ്യം ഫറ ഫൈസിനെ മൂന്നുവട്ടം മുഖത്തടിക്കുകയും പിന്നാലെ സാമൂഹ്യ പ്രവർത്തകയെയും ഇയാൾ തല്ലുകയും ചെയ്തു. തുടർന്ന് ടിവി ആങ്കറും ക്യാമറാ പ്രവര്‍ത്തകരും ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി.
തത്സമയം നടന്ന സംഭവത്തെ തുടര്‍ന്ന് പോലീസെത്തി മൗലാനയെ കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ചു പലരും വിമർശനവുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ മൗലാന സ്ത്രീകളെ ഇങ്ങനെ പരസ്യമായി തല്ലാന്‍ പാടില്ലായിരുന്നുവെന്നാണ് ഫഹീം ബേഗ് എന്ന ഇസ്ലാമിക പണ്ഡിതന്‍ പ്രതികരിച്ചത്.
Post Your Comments