Latest NewsKerala

കെ.എസ്.ആര്‍.ടി.സി ബസ് ആട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച്‌ അപകടം : ഒരാൾ മരിച്ചു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ആട്ടോയിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ ആട്ടോ ഡ്രൈവര്‍  ധനേഷ് (43) ആണ് മരിച്ചത്. ആട്ടോയിലുണ്ടായിരുന്ന മാനാരി സ്വദേശികളായ രാജന്‍, ഷൈജു എന്നിവര്‍ക്ക് പരിക്കേറ്റു.

 ആട്ടോറിക്ഷ പെട്ടെന്ന് ‘യു’ ടേണ്‍ എടുത്തത്തോടെ പാലക്കാട് നിന്ന് തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിടുകയും ആട്ടോയിലും പിന്നീട് ഇടറോഡില്‍ നിന്ന് പ്രധാന നിരത്തിലേക്ക് കയറിയ സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുകായിരുന്ന ദമ്പതികള്‍ നിസാര പരിക്കുളോടെ രക്ഷപ്പെട്ടു.

Also read: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിനുകള്‍ റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button