Latest NewsKerala

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് കെ. മാണി 16ാം ലോക്സഭയില്‍ അംഗമായിരിക്കെയാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് . കാലാവധി തീരുന്നതിന് മുന്‍പ് ലോക്സഭയിലെ ഒരംഗം രാജ്യസഭയിലേക്ക് മാറുന്നത് അപൂര്‍വ്വമാണ്. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് വിവാദമായിരുന്നു.

Read Also : ടോൾ പ്ലാസയിൽ പി സി ജോർജിന്റെ അതിക്രമം

മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍ വിരമിച്ച ഒഴിവിലാണ് മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ക്കൊപ്പം രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്നുണ്ടായേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button