കണ്ണൂര്‍: വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണമരണം. കാപ്പിമല കുരിശുപള്ളിക്ക് സമീപത്തെ ചക്കാലക്കല്‍ എല്‍സമ്മ (50) യാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ പശുവിന് പുല്ല് പറിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ എല്‍സമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ശേഷം ബന്ധുക്കള്‍ നടത്തിയ തിരച്ചലിൽ 2 മണിയോടെ വീടിനു സമീപത്തു മൃതദേഹം കണ്ടെത്തുകയായിരുന്നു. അബദ്ധത്തില്‍ വെള്ളക്കെട്ടിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച്ച സംസ്കരിക്കും.
also read : കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ച് അപകടം : ഒരാൾ മരിച്ചു
Post Your Comments