അഭിമന്യു കൊലപാതക കേസ് കേരളപോലിസിന് അന്വേഷിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉചിതമായ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. കേസന്വേഷിക്കുന്നതില്‍ കേരളപോലിസിന് കാലതാമസം വരാറില്ലെങ്കിലും ഇക്കാര്യത്തില്‍ എന്തു സംഭവിക്കുന്നുവെന്നു വ്യക്തമാകുന്നില്ലെന്നും കെമാല്‍പാഷ പറഞ്ഞു. പ്രതികൾ എസ്ഡിപിഐക്കാർ ആണെങ്കിൽ, ആ സംഘടനയെ നിരോധിക്കുക തന്നെ വേണമെന്നും ജെ. കെമാൽ പാഷ എഷ്യാനെറ്റ് ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു.
അഭിമന്യു കേസില്‍ കേരളപോലിസിന് പരിമിതികളുണ്ടാകാം എന്നാണ് കരുതുന്നതെന്നും പ്രതികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ പ്രത്ികളെ പിടികൂടാന്‍ കേരളപോലിസിന് സാധിച്ചെന്നു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമന്യുവിന്‍രെ വീട്ടില്‍ പോയി കുടുംബത്തോടൊപ്പെ കരയുന്നതിലല്ല കാര്യമെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി അന്വേഷണം പൂര്‍ത്തിയാക്കി മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടെതെന്നും കെമാല്‍പാഷ പറഞ്ഞു.
അതിനായി ഉന്നത അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കുകയോ അവരുടെ സഹായംതേടുകയോ ആണ് കേരളപോലിസ് ചെയ്യേണ്ടെതെന്നും കെമാല്‍പാഷ പറഞ്ഞു. ഇതില്‍ കേരള പോലിസ് ആക്ഷേപം വിചാരിക്കേണ്ട കാര്യമില്ലെന്നും, പ്രതികളെ പിടിക്കാന്‍ വൈകുന്നതും അന്വേഷണം വൈകുന്നതും കേസിന്റെ പുരോഗതിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഷ്ട്രീയത്തിന്‍റെ പേരില്‍ കലാലയങ്ങളില്‍ ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്യാപംസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Post Your Comments