ഓരോ അക്രമത്തിനും, ഓരോ യുദ്ധത്തിനും സാക്ഷിയായി നില്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ വളരെ ഭയാനകമാണ്. ലിബിയയിലെ സര്‍ത്തില്‍ ഏഴ് മാസത്തോളം നീണ്ടുനിന്ന ഐ.എസ് ആക്രമണം. അന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് ഐ.എസ്സിനൊപ്പം ചേരാന്‍ ആള്‍ക്കാരെത്തി. പലരും ഭാര്യയും മക്കളുമായി കുടുംബത്തോടൊപ്പമാണ് എത്തിയത്. അതില്‍ പലരും കൊല്ലപ്പെട്ടു. അന്ന്, അനാഥരായത് ഇരുപതിലേറെ കുഞ്ഞുങ്ങളാണ്. ആ കുഞ്ഞുങ്ങള്‍ ലിബിയയിലെ റെഡ് ക്രസന്‍റ് എന്ന അഭയകേന്ദ്രത്തിലാണിപ്പോള്‍.
റെഡ് ക്രസന്‍റിന് കീഴിലുള്ള ഈ കുഞ്ഞുങ്ങളിലേറെയും ഈജിപ്തില്‍ നിന്നുള്ളവരാണ്. സുഡാന്‍ പോലെയുള്ള രാജ്യങ്ങള്‍ അവരുടെ രാജ്യത്തെ കുട്ടികളെ തിരികെ കൊണ്ടുപോയിരുന്നു. നിരന്തരമായ വെടിവയ്പ്പുകളും, കൊലകളും, കൊലക്കളങ്ങളുമാണ് ഈ കുഞ്ഞുങ്ങളെന്നും കണ്ടിരുന്നത്. ഏഴ് മാസത്തോളം സര്‍ത്തേയില്‍ ഐ.എസ്സിന്‍റെ അക്രമം തുടര്‍ന്നു. രാത്രിയില്‍ അവര്‍ക്ക് ഉറങ്ങാനായിരുന്നില്ല. ഉറക്കമില്ലായ്മ (insomnia) ആയിരുന്നു ഈ കുഞ്ഞുങ്ങള്‍ നേരിട്ട പ്രധാന പ്രശ്നം.
മൂത്രം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ അസുഖങ്ങളും അവരെ അലട്ടിയിരുന്നു. പാനിക് അറ്റാക്ക് (അമിത ഉത്കണ്ഠയില്‍ നിന്നും മറ്റുമുണ്ടാകുന്ന അറ്റാക്കുകള്‍, കൈകാലുകള്‍ വിറയ്ക്കുക, തളരുക തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയത്) ഇവയെല്ലാം കുഞ്ഞുങ്ങളനുഭവിച്ചിരുന്നു. ഇപ്പോള്‍ മാറ്റമുണ്ടെന്നാണ് മാനസിക ആരോഗ്യ വിദഗ്ധൻ ഫൈസലിന്റെ നേർസാക്ഷ്യം. കുഞ്ഞുങ്ങളെ രാജ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഈജിപ്തിലെ അധികൃതര്‍ മറുപടി പറഞ്ഞിരുന്നില്ലെന്നും, അതിനുള്ള നടപടികള്‍ നടക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ബിബിസി വ്യക്തമാക്കുന്നു.
Post Your Comments