തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ചത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും കോട്ടയം കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പലഭാഗങ്ങളിലും കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി തുടരുകയാണ്.
Also Read : കാലവർഷം: കോട്ടയത്ത് അഞ്ച് മരണം, രണ്ട് പേരെ കാണാനില്ല: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സമീപകാലത്ത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോള്‍ ഉള്ളത്. ഇതില്‍ ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം മൂന്ന് പേര്‍ മരിച്ചു. ഇന്നലെ പതിനാലുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി മരിച്ചു. മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരെ കുറിച്ച് ഇതുവരെ വിവരം കിട്ടിയിട്ടില്ല. കിഴക്കന്‍ വെള്ളത്തള്ളലില്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു.
Post Your Comments