ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലെ ധോണിയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. ധോണിയുടെ ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് ബാറ്റിംഗ് രീതി ടീമിലെ ബാക്കിയുള്ള താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ലൈവ് ചാറ്റ് ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ഗംഭീർ ഇതേക്കുറിച്ച് സംസാരിച്ചത്.
Also Read: പതിനായിരം റണ്‍സ് തികച്ച് ധോണി ; ചരിത്രനേട്ടം കുറിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍
ധോണി ധാരാളം ഡോട്ട് ബോളുകള്‍ കളിക്കുന്നുവെന്നും ക്രീസിലെത്തിയതിന് ശേഷം ഇത്രയധികം പന്ത് ലഭിച്ചിട്ടും ധോണിക്ക് മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ കഴിയാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും ഗംഭീർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളിലെ ധോണിയുടെ ബാറ്റിങ്ങിന് നിരവധി വിമര്‍ശനങ്ങളാണ് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ഏകദിനത്തിൽ 59 പന്തില്‍ 37 റണ്‍സ് നേടിയ ധോണി ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ 66 പന്തില്‍ നിന്ന് 42 റൺസാണ് നേടിയത്.
Post Your Comments