കണ്ണൂര്‍: സംസ്ഥാനത്ത് വിഷ മത്സ്യങ്ങൾ വീണ്ടും കണ്ടെത്തി. മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മത്സ്യത്തിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തത്. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വച്ച 40 കിലോയോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളനുമാണ് പിടികൂടിയത്.
Read also: പി. സി ജോർജിനെതിരെ പോലീസിന്റെ കുറ്റപത്രം
അടുത്ത ദിവസങ്ങളിൽ ഇവിടെനിന്നും വാങ്ങിയ മത്സ്യത്തിൽ ദുർഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാരിൽ ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
Post Your Comments