കൊച്ചി : SFI യെ പ്രതിരോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് അഭിമന്യു കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലയിലേക്കെത്തിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദ് ആണെന്നും മൊഴി നൽകി. ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും.സംഘര്‍ഷം മുന്നില്‍ കണ്ട് പുറത്തുനിന്നുള്ളവര്‍ കൊച്ചിന്‍ ഹൗസിൽ ക്യാമ്പ് ചെയ്‌തെന്നും മുഹമ്മദ് വെളിപ്പെടുത്തി.
സംഘർഷമായതോടെ ഇവരെ വിവരം അറിയിക്കുകയായിരുന്നു. ക്യാംപസ് ഫ്രണ്ടിന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഹൗസ് ഹോസ്റ്റലില്‍ തങ്ങിയിരുന്നവരെ സംഘര്‍ഷമുണ്ടായപ്പോള്‍ താന്‍ ക്യാംപസിലേക്ക് വിളിച്ചു വരുത്തി.അഭിമന്യു വധക്കേസില്‍ പിടിയിലായ മുഹമ്മദിനെ ചോദ്യം ചെയ്തുവരികയാണ്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളെജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്.
ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന.
Post Your Comments