ന്യൂഡല്‍ഹി : ഭീകരസംഘടനകള്‍ക്ക് ഏറെ ഭയമായ ബല്‍ജിയന്‍ മലിന്‍വ ഇന്ത്യയിലേയ്‌ക്കെത്തുന്നു. ഭീകരസംഘടനയായ അല്‍ ഖായിദയുടെ തലവന്‍ ഒസാമ ബിന്‍ലാദന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതം 2001ല്‍ കണ്ടെത്താന്‍ സഹായിച്ച ബല്‍ജിയന്‍ മലിന്‍വ വര്‍ഗ്ഗത്തില്‍പെട്ട നായ്ക്കളെ വാങ്ങിക്കാനാണ് സിഐഎസ്എഫിന്റെ പദ്ധതി. ചാവേറുകളെ കണ്ടെത്താന്‍ സഹായിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്നതിനു വേണ്ടിയാണു സിഐഎസ്എഫ് നായ്ക്കളെ വാങ്ങിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സമാന്തര സൈനിക സേനയില്‍ ചാവേറുകളെ കണ്ടെത്തുന്നതിനു പ്രത്യേക സ്‌ക്വാഡ് രുപീകരിക്കുന്നത്. ഡല്‍ഹി മെട്രോ, വിമാനത്താവളം എന്നിവടങ്ങളില്‍ ചാവേറാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരന്തര മുന്നറിയിപ്പിനെ തുടര്‍ന്നാണു നടപടി
Read Also : പുറത്തേയ്ക്കിറങ്ങണ്ട : നിങ്ങളുടെ വീട്ടില്‍ തന്നെ നിശബ്ദ കൊലയാളിയുണ്ട്
ലാബര്‍ഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, കോക്കര്‍ സ്പാനിയല്‍ വിഭാഗത്തില്‍പെട്ട 63 നായ്ക്കളാണു നിലവില്‍ സേനയിലുള്ളത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനു മാത്രമാണ് ഇവര്‍ക്കു പരിശീലനം ലഭിച്ചിരിക്കുന്നത്.
Post Your Comments