Latest NewsIndia

ചെന്നൈ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; കുട്ടിയുടെ ശരീരത്തിൽ മയക്കു മരുന്ന് കുത്തിവെച്ച പാടുകൾ: പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്

ചെന്നൈ: ബധിരയായ പെണ്‍കുട്ടിയെ 22 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. കുറ്റം ആരോപിക്കപ്പെട്ടവരെ അഭിഭാഷകര്‍ കോടതിയില്‍ വച്ച്‌ തല്ലിച്ചതച്ചു. 17 പേരെയാണ് കേസുമായി ബന്ധപ്പെട്ടത്. ഇവര്‍ക്കാണ് മര്‍ദനമേറ്റത്. കോടതി വളപ്പില്‍ അമ്പതിലധികം വരുന്ന അഭിഭാഷകരാണ് ഇവരെ മര്‍ദിച്ചത്. ക്രൂരമായ പീഡനത്തിന് ഈ പെണ്‍കുട്ടി വിധേയായത്. മയക്കുമരുന്ന് കുത്തിവച്ചും ശീതളപാനീയത്തില്‍ ഇത് കലര്‍ത്തി നല്‍കിയിട്ടുമാണ് പീഡിപ്പിച്ചത്.

കുട്ടിയുടെ ശരീരത്തിൽ മയക്കു മരുന്ന് കുത്തിവെച്ചതിന്റെ പാടുകൾ കണ്ടെത്തി. കുട്ടി ഇപ്പോൾ ചികിത്സയിലാണ്. മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതികളുടെ ക്രൂരത വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പെണ്‍കുട്ടിയെ ഫ്‌ളാറ്റില്‍ വച്ചും മറ്റു പല സ്ഥലങ്ങളില്‍ വച്ചും പ്രതികള്‍ പീഡിപ്പിച്ചിരുന്നു. ഓരോ പ്രതികളും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ചെന്നൈ അയ്‌നാവരത്താണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ക്രൂര പീഡനം നടന്നത്. ബധിരയായ പെണ്‍കുട്ടിയെ ഏഴ് മാസത്തോളം പ്രതികള്‍ ഓരോരുത്തരും പീഡിപ്പിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൊബൈലിൽ അവർ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പരസ്പരം മൊബൈലില്‍ പകര്‍ത്തിയെന്നാണ് പോലീസിന് ബോധ്യപ്പെട്ടത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റിലെ ജീവനക്കാര്‍ തന്നെയാണ് പീഡിപ്പിച്ചത്. 17 പേരെ അറസ്റ്റ് ചെയ്തു. 24 പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.സംഭവം കേസ് ആയതോടെ ഫ്‌ളാറ്റിലെ കുറച്ചു ജീവനക്കാര്‍ ഒളിവിലാണ്. . സെക്യൂരിറ്റി ജീവനക്കാര്‍, ഗാര്‍ഡനര്‍മാര്‍, ഇലക്ട്രീഷന്‍മാര്‍ എന്നിവരെല്ലാം പീഡിപ്പിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണ്. ആദ്യം പീഡിപ്പിച്ചത് ഫ്‌ളാറ്റിലെ ലിഫ്റ്റ് ഓപറേറ്ററായ രവികുമാറാണ്.

ഇയാളെയാണ് ആദ്യം അറസ്റ്റ് ചെയ്തതും.ഫ്‌ളാറ്റ് സമുച്ചയത്തില്‍ 50ഓളം മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ വച്ചാണ് പീഡനങ്ങള്‍ നടന്നത്. 23നും 60നുമിടയില്‍ പ്രായമുള്ളവരാണ് 17 പ്രതികള്‍. ബാക്കിയുള്ള പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ചില സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇത് ആസൂത്രിതമാണെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടി ഇപ്പോള്‍ കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

shortlink

Post Your Comments


Back to top button