ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ഏകദിന പരമ്പരയ്ക്ക് ശേഷം ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. പതിനെട്ട് പേരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന് വൻ തുക പിഴ
ഋഷഭ് പന്ത് ടീമിൽ എത്തിയതാണ് എടുത്തു പറയാനുള്ള ഏക മാറ്റം. പന്തിന് ആദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. കരുണ്‍ നായർ ടീമിലെയ്ക്ക് തിരിച്ചെത്തിയിട്ടുണ്ട്. ടെസ്റ്റിലെ സ്ഥിരം അംഗങ്ങളായ ചേതേശ്വര്‍ പുജാര, മുരളി വിജയ്, അജിങ്ക്യ രഹാനെ എന്നിവരും വിരാട് കോലി നയിക്കുന്ന ടീമിലുണ്ട്. ഓഗസ്റ്റ് ഒന്നിന് ബെർമിങ്ഹാമിലാണ് ആദ്യ മത്സരം.
ഇന്ത്യൻ ടീം : വിരാട് കോഹ്ലി, ശിഖർ ധവാൻ, കെ എൽ രാഹുൽ , മുരളി വിജയ് , ചേതേശ്വർ പൂജാര , അജിൻക്യ രഹാനെ, കരുൺ നായർ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹർദിക് പാണ്ട്യ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശർഡുൾ താക്കൂർ
Post Your Comments