കൊട്ടാരക്കര : പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്കൂളിലെ കുടിവെള്ളസംഭരണിയില്‍ ഒന്‍പത് നായ്‌ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്‌ക്കുട്ടികളെയാണ് സ്കൂളിലെ ചെറിയ ജലസംഭരണിയില്‍ കണ്ടെത്തിയത്.
ടാങ്കില്‍ ജലം നിറയ്ക്കുന്നതിനുമുന്‍പ് തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തിയപ്പോഴാണ് നായക്കുട്ടികളെ ചത്ത നിലയിൽ കണ്ടത്തിയത്.
നഴ്സറി വിദ്യാര്‍ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനും വേനല്‍ക്കാലത്ത് ജലശേഖരണത്തിനുമായി പ്രത്യേകം സ്ഥാപിച്ചതായിരുന്നു സംഭരണി. സംഭവം കണ്ടതിനാൽ കുട്ടികൾ മലിനജലം കുടിക്കുന്നതിലൂടെ ഉണ്ടാകുമായിരുന്ന വലിയ അത്യാഹിതം ഒഴിവായി.
രണ്ടുദിവസം പഴക്കമുള്ളതാണ് നായ്‌ക്കുട്ടികളുടെ ശവമെന്നും വെള്ളത്തില്‍ മുങ്ങിയതാണ് മരണകാരണമെന്നുമാണ് മൃഗഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. സ്‌കൂൾ അവധിയായിരുന്നു ദിവസങ്ങളിൽ സാമൂഹ്യ വിരുദ്ധർ ആവാം ഇത് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments