പാട്‌ന: എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയായ ദുര്‍ഗശരണിനെ(30)യാണ് പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചത്. ജന്‍ദഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സലാഹയില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുമൊന്നിച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ദുര്‍ഗശരണിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ യുവാവിന്റെ മാതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
Read Also: തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മോഡലിനെ 12 മണിക്കൂർ ബന്ദിയാക്കി
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ രാഗോപൂരിലെ കാമേശ്വര്‍സിങ് എന്നയാളുടെ വീട്ടില്‍ നിന്ന് ദുര്‍ഗശരണിനെ കണ്ടെത്തിയത്. എന്നാൽ ശനിയാഴ്ച തന്നെ അരവിന്ദ് റായ് എന്നയാളുടെ മകളായ പ്രിയങ്ക കുമാരി(22)യെ ദുര്‍ഗശരണ്‍ താലിചാര്‍ത്തിയിരുന്നു. ദുര്‍ഗശരണും താനും തമ്മില്‍ ഒരുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെങ്കിൽ വന്‍തുക സ്ത്രീധനം വേണമെന്ന് യുവാവ് ആവശ്യപ്പെടുകയും ചെയ്‌തതായി പ്രിയങ്ക മൊഴി നൽകി. തുടർന്ന് യുവതിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം യുവതി വീട്ടുകാരോട് പറഞ്ഞതോടെയാണ് പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിപ്പിച്ചത്.
Post Your Comments