തിരുവനന്തപുരം: മഴ ശ്കതമായ സാഹചര്യത്തിൽ തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്റ്റ്, ചേര്‍പ്പ് എന്നിവിടങ്ങളിലെ പ്ലസ്ടു വരെയുള്ള സ്കൂളുകള്‍ക്കും ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പകരം ഓഗസ്റ്റ് നാല് ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്നു കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്.
നേരത്തെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
ചേര്‍ത്തല, അന്പലപ്പുഴ, മാവേലിക്കര, കാര്‍ത്തികപ്പള്ളി എന്നി താലൂക്കുകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ അവധി ആയിരിക്കും. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്.
Also read : ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
Post Your Comments