വാഷിംഗ്ടണ്‍: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന സംയുക്ത പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകൾ തള്ളി വിദഗ്ധര്‍ രംഗത്ത്. ഹെല്‍സിങ്കി ഉച്ചകോടിക്കുശേഷം റഷ്യന്‍ പ്രസിഡന്റ് പുടിനുമൊത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
Also Read: യുവന്റസിന് അഭിനന്ദനവുമായി മൗറീഞ്ഞ്യോ
അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉച്ചകോടിക്ക് നാലു മണിക്കൂര്‍ മുൻപ് വരെ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും, ഹെല്‍സിങ്കി ചര്‍ച്ചയെത്തുടര്‍ന്നു ബന്ധം മെച്ചപ്പെട്ടെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.
അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അത്ര പെട്ടന്ന് തീരുമെന്ന് കരുത്തുന്നില്ലെന്നാണ് മുന്‍ യുഎസ് കോണ്‍ഗ്രസ് ഉപദേശകന് ഏരിയല്‍ കോഹെന് അഭിപ്രായപ്പെട്ടു. അമേരിക്കയെ സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഇടഞ്ഞ് നില്ക്കുന്ന നേതാക്കളുടെയുമുള്പ്പെടെ പൂര്‍ണ പിന്തുണ ട്രംപിന് ഉണ്ടെങ്കില്‍ മാത്രമേ റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments