Latest NewsKerala

37 ലക്ഷം മോഷണം പോയി, കള്ളന്മാരെ കണ്ട് ഞെട്ടി പ്രിന്‍സിപ്പാള്‍

തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രിന്‍സിപ്പളിന്റൈ മുറിയില്‍ നിന്നും 37 ലക്ഷം മോഷണം പോയി. പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയിലെ പ്രതികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രിന്‍സിപ്പാള്‍. കാഷ്യറും രണ്ട് സഹോദരന്മാരുമാണ് കേസില്‍ പിടിയിലായത്. കാഷ്യര്‍ റിജോ(30), ഇരട്ട സഹോദരങ്ങളായ ലിജോ, സിജോ എന്നിവരുമാണ് പിടിയിലായത്.

പ്രവേശന ഫീസ് ഇനത്തില്‍ ലഭിച്ച 37 ലക്ഷം രൂപ പ്രിന്‍സിപ്പലിന്റെ മുറിയിലെ ക്യാഷ് ചെസ്റ്റില്‍ നിന്നു രണ്ടു ദിവസം മുന്‍പാണു കാണാതായത്. സിസി ടിവി ദൃശ്യങ്ങളില്‍ മുഖം പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇവരില്‍ ഒരാള്‍ പ്രിന്‍സിപ്പളിന്റെ മുറിയില്‍ കയറിയത്. ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധന നടത്തിയ ശേഷമാണ് റിജോയുടെ പങ്ക് വ്യക്തമാകുന്നത്.

മോഷ്ടിച്ച പണം ലാലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. സ്ഥാപനമുടമയുടെ വീട്ടില്‍ നിന്ന് 24 ലക്ഷം കണ്ടെടുത്തു. ബാക്കി തുക റിജോയുടെ ഭാര്യവീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button