KeralaLatest News

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ഥികള്‍ക്ക്​ മർദ്ദനം

കണ്ണൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കണ്ണൂര്‍ ചാലാട് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ത്ഥികള്‍ക്ക് മർദ്ദനമേറ്റതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടികള്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു. കൂത്തുപറമ്പിനടുത്ത കുറ്റിക്കാട് വാടകക്ക് താമസിക്കുന്ന മണി- സുന്ദരി ദമ്പതികളുടെ മക്കളാണ് ഹോസ്റ്റലില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന ഇവർക്ക് കുട്ടികളെ പോറ്റാൻ നിവൃത്തിയില്ലാത്തതിനാലാണ് കുട്ടികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ ആക്കിയത്.

ചാലാട് ഗവ:യു .പി . സ്ക്കൂളില്‍ ആറും, മൂന്നും ക്ലാസുകളിലാണ് സഹോദരങ്ങളായ കുട്ടികള്‍ പഠിച്ചു വന്നിരുന്നത്. മൂന്നാം ക്ലാസുകാരനാണ് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുള്ളത്. ചൂരലും, വയറും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ പുറത്തും, കഴുത്തിനുമടക്കം സാരമായി പരുക്കേറ്റ ബാലന്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. അനുജനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത സഹോദരന്‍ പേടി കാരണം ഒരാഴ്ച്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകന്‍ ആശുപത്രിയിലായ വിവരമറിഞ്ഞ് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് മര്‍ദ്ദനം നടന്ന വിവരമറിയുന്നത്. രക്ഷിതാക്കൾ രക്ഷിതാക്കള്‍ കൂത്തുപറമ്പ് പോലീസിലും, ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ട്. കുട്ടികൾക്ക് മടങ്ങിപ്പോകാൻ ഭയമായതോടെ ഇവരുടെ സ്‌കൂൾ പഠനവും നിലച്ച മട്ടാണ്.

shortlink

Related Articles

Post Your Comments


Back to top button