ന്യൂഡല്‍ഹി: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഡല്‍ഹിയില്‍ മിന്‍േറാ റോഡിന് സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയെയാണ് നാടോടി തന്നെയായ 24 കാരന്‍ ക്രൂരമായി പീഡിപ്പിച്ചത്.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ നടത്തിയ തെരച്ചിലില്‍ രാത്രിയോടെ സമീപപ്രദേശത്തു നിന്നും പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് പെണ്‍കുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം യുവാവിനെ കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന.
Also read : പതിനൊന്നുകാരിയെ പീഡിപ്പിച്ചവരെ അഭിഭാഷകര്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു
Post Your Comments