ന്യൂഡല്‍ഹി : സിപിഎമ്മില്‍ വീണ്ടും വിവാദം കത്തിപ്പടരുന്നു.തലയില്‍ കലശകുടവുമായി കാളീപൂജയില്‍ പങ്കെടുക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തില്‍ രാമായണമാസം ആചരിയ്ക്കാന്‍ സിപിഎമ്മിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയായിരുന്നു. ആ സീതാറാം യെച്ചൂരിയാണ് തലയില്‍ കലശകുടവുമായി കാളീപൂജയില്‍ പങ്കെടുത്തിരിക്കുന്നത്.
Read Also : സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെയാണ് പിണറായി: ചെന്നിത്തല
തെലുങ്കാനയിലെ കാളീപൂജ ആഘോഷമായ ബൊനാലുവില്‍ യെച്ചൂരിയും, അണികളും പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. മതേതരമായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി തന്നെ മതപരിപാടിയില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്.
ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് യെച്ചൂരി കാളിപൂജയില്‍ പങ്കെടുത്തത്.
:
Post Your Comments