കൊല്ലം: സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസില്‍ കള്ളനോട്ടടിക്കാനുള്ള കടലാസും അച്ചും തയാറാക്കാന്‍ സഹായിച്ച മൂന്നു പേര് കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി. സംഭവത്തില്‍ സീരിയല്‍ താരമായ സൂര്യ ശിവകുമാര്‍(36) സഹോദരി ശ്രുതി ശശികുമാര്‍(29) അമ്മ രമാദേവി(56) എന്നിവര്‍ കൊല്ലത്ത് നിന്നും നേരത്തെ പിടിയിലായിരുന്നു ഇവര്‍ക്ക് രാഷ്ട്രീയ ബന്ധമുള്ളതായി പോലീസ് വ്യക്തമാക്കി. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നും പോലീസ് പറയുന്നു.
ഇടുക്കി തോപ്രാംകുടി വാതല്ലൂര്‍ ജോബിന് ജോസഫ്, കൊല്ലംപറമ്പില്‍ റിജോ, അരുണ്‍ മൈലിക്കുളത്ത് എന്നിവരെയാണ്് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സി.ഐ.വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നു പേരും വിവിധ സ്ഥലങ്ങളില്‍ ഡ്രൈവര്‍മാരാണ്.അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക് പണികള്‍ അറിയാം എന്ന് മനസിലാക്കിയ ഒന്നാം പ്രതി ലിയോ റിജോയെ കൊല്ലത്തെ നടിയുടെ വീട്ടില്‍ നോട്ടു നിര്‍മാണത്തിനായി കൂട്ടിക്കൊണ്ട് പോയിരുന്നു.
Also Read : സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
സീരിയല്‍ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാവാനുണ്ട്. ഇതിനിടെ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. കള്ളനോട്ടടിക്കാനുള്ള പേപ്പര്‍ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നുഇപ്പോള് അറസ്റ്റിലായവരുടെ ചുമതല. പതിനായിരം രൂപ വീതം ഇവര്‍ക്ക് കൂലി നല്‍കിയിരുന്നു. പിടിയിലായ റിജോ മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയാണ്.
Post Your Comments