ദോഹ: ഈ മരുന്നുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. ഇതോടെ വിപണിയില്‍ നിന്ന് ഏഴ് മരുന്നുകള്‍ പിന്‍വലിച്ചു. ചൈനീസ് മരുന്നുനിര്‍മാണ കമ്പനിയായ ഷെചിയാങ് ഹുവാഹായ് ഫാര്‍മസ്യൂട്ടിക്കലിന്റെ വല്‍സാര്‍ട്ടന്‍ എന്ന ചേരുവ അടങ്ങിയ മരുന്നുകളാണ് പിന്‍വലിച്ചത്.
ഖത്തറിലാണ് ഈ മരുന്നുകളുടെ വില്‍പ്പന നിരോധിച്ചത്. ഈ മരുന്നുകളുടെ ഉപയോഗം ക്യാന്‍സറിനു കാരണമാകുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യ്ക്കു കീഴിലുള്ള ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഫോര്‍ മെഡിസിന്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്.
Read Also : നിപ പ്രതിരോധം: കേരളത്തിന് യു.പിയില്‍ ആദരം
വല്‍സാര്‍ട്ടനിലെ ട്രോസോഡിയം എഥിലമിന്‍ ആണ് ക്യാന്‍സറിന് കാരണമാകുന്നത്. സ്പാനിഷ്, ജോര്‍ദാന്‍, ഇന്ത്യന്‍ മരുന്നു കമ്പനികള്‍ ചൈനീസ് വല്‍സാര്‍ട്ടന്‍ ഉപയോഗിക്കുന്നുണ്ട്.
സ്പാനിഷ് കമ്പനിയായ സിന്‍ഫ ലബോറട്ടറീസിന്റെ സിന്‍ഫവല്‍, കോ-സിന്‍ഫവല്‍, ജോര്‍ദാനിയന്‍ ഫാര്‍മ ഇന്റര്‍നാഷണലിന്റെ ഡിയോസ്റ്റാര്‍, ഡിയാസ്റ്റാര്‍ പ്ലസ്, ജോര്‍ദാനിയന്‍ യുണൈറ്റഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആന്‍ജിനെറ്റ്, കോ ആന്‍ജിനെറ്റ്, ഇന്ത്യയിലെ ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വല്‍സാര്‍ എന്നിവയാണ് ഖത്തര്‍ പിന്‍വലിച്ചത്.
Post Your Comments