Latest NewsIndia

ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾ; നിർണായക തീരുമാനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങൾക്കെതിരെ നിർണായക ഉത്തരവുമായി സുപ്രീംകോടതി. ആൾക്കൂട്ട ആക്രമണം തടയാൻ കർശന നിയമം വേണമെന്ന് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രസർക്കാരിന് കോടതി മാർഗനിർദേശം നൽകി. കേന്ദ്രം രണ്ടാഴ്ചയ്ക്കകം കോടതിയിൽ നിലപാടറിയിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അപരിഷ്‌കൃതവും അപമാനകരവുമാണ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ഭാവിയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര,​ സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ നടപടികള്‍ സ്വീകരിക്കണം. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍,​ ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button