Latest NewsKerala

‘കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷത്തെ ഭരിക്കുന്നു, ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന സമീപനമാണ് സര്‍ക്കാരുകൾക്ക്’ : വെള്ളാപ്പള്ളി

തൃക്കാക്കര: കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷത്തെ ഭരിക്കുകയാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഒത്തൊരുമയില്ലാത്തതിന്റെ തെളിവാണ് കേരളത്തിലെ അവസ്ഥ. മറ്റെല്ലാവര്‍ക്കും ആകാമെങ്കിലും ഈഴവന് ജാതി പറയാന്‍ അവകാശമില്ല. ഈഴവരെ ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന സമീപനമാണ് ഇടതു വലത് സര്‍ക്കാരുകളുടേത്.’

‘ന്യൂനപക്ഷങ്ങള്‍ക്ക് എത്ര സ്‌കൂളുകളും കോളജുകളും ഉണ്ടെന്ന് പരിശോധിക്കണം.’ കേരളത്തില്‍ ആരു ഭരിച്ചാലും ഒരു മതത്തിന്റെ കൈയിലാണ് വിദ്യാഭ്യാസ വകുപ്പെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ‘എസ്‌എന്‍ഡിപി യോഗം ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കാറില്ല. ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.’

‘എറണാകുളം ജില്ലയില്‍ ഈഴവ സമുദായത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കാന്‍ മാറിമാറിവരുന്ന ഇടതു വലത് മുന്നണികള്‍ തയ്യാറല്ല’-. വെള്ളാപ്പള്ളി ആരോപിച്ചു. എസ്‌എന്‍ഡിപി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ പുതിയ മന്ദിരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button