തിരുവനന്തപുരം: ഐപിഎസ് അസോസിയേഷനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്‌പോര്. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലി ഐപിഎസ് അസോസിയേഷനില്‍ പ്രധാനമായും തര്‍ക്കം നടന്നത്. ദാസ്യപ്പണി ആരോപണത്തില്‍ തന്നെ ആരും സഹായിച്ചില്ലെന്ന പരാതി എഡിജിപി സുധേഷ്‌കുമാര്‍ യോഗത്തില്‍ ആരോപിച്ചു. കൂടാതെ പുതിയ നിയമാവലി അംഗീകരിച്ച് തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ടോമിന്‍ തച്ചങ്കരി പക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടില്‍ ഔദ്യോഗികവിഭാഗം ഉറച്ച് നിന്നു.
Also Read : ന്യൂസ് റൂമില്‍ അവതാരകര്‍ തമ്മില്‍ വാക്‌പോര്; വീഡിയോ വൈറലാകുന്നു
സൊസൈറ്റിയായി സംഘടനയെ റജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും തച്ചങ്കരി പക്ഷം തയാറാക്കിയിരിക്കുന്ന ബൈലോയില്‍ അപാകതകളുണ്ടെന്നും മറുവിഭാഗവും ഭൂരിഭാഗം മുതിര്‍ന്ന അംഗങ്ങളും പറഞ്ഞു. ഇതോടെയാണ് ബൈലോയെക്കുറിച്ച് പഠിക്കാന്‍ ഇരുപക്ഷത്തെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് അഞ്ച് യുവ ഐ.പി.എസുകാരടങ്ങിയ കമ്മറ്റി രൂപീകരിച്ചത്.
പ്രശ്‌നം പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ചില മാടമ്പികളെടുക്കുന്ന തീരുമാനങ്ങള്‍ മാത്രം അംഗീകരിക്കാനാവില്ലെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന അംഗമായ ഡി.ജി.പി ഹേമചന്ദ്രന് വിലക്കി. എങ്കിലും പുതിയ നിയമാവലി അംഗീകരിച്ച് സംഘടന റജിസ്റ്റര്‍ ചെയ്യണമെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും തച്ചങ്കരിയെ അനുകൂലിക്കുന്ന പക്ഷം നിലപാടെടുത്തു.
Post Your Comments