അബുദാബി: വാട്ടർക്രാഫ്റ്റുകൾ സ്വന്തമായുള്ളവർക്ക് ട്രാൻസ്‌പോർട്ട് അധികൃതരുടെ അറിയിപ്പ്. ജെറ്റ് സ്‌കൈയുടെ നമ്പർ മറച്ചുവെക്കുന്നതോ മാറ്റം വരുത്തുന്നതോ 50,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ജെറ്റ് സ്‌കൈ പിടികൂടുമെന്നും ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് നിന്നും 200 മീറ്റർ കുറവ് ദൂരത്തിൽ വാട്ടർക്രാഫ്റ്റ് പ്രവർത്തിപ്പിക്കുന്നതും കുറ്റകരമാണ്. ഇതിന് പിഴയായി 500 ദിർഹമാണ് ഈടാക്കുന്നത്. വീണ്ടും ആവർത്തിച്ചാൽ യഥാക്രമം 1,000 ദിർഹം 2,000 ദിർഹവും പിഴ ഈടാക്കും.
Read Also: അബുദാബിയിൽനിന്നുള്ള ബാർജ് ആലപ്പുഴ കടലിൽ
Post Your Comments