മുംബൈ: പാലിന് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാലിൽ കുളിച്ച് കർഷകന്റെ പ്രതിഷേധം. മഹാരാഷ്ട്ര സോളാപൂരിലെ മംഗള്‍വേധ ടൗണില്‍ താമസിക്കുന്ന സാഗര്‍ എന്ന കര്‍ഷകനാണ് പാലില്‍ കുളിച്ച് പ്രതിഷേധിച്ചത്. സ്വാഭിമാനി ശേത്കാരി സംഗതന്‍ എന്ന സംഘടന നടത്തുന്ന പ്രതിഷേധസമരങ്ങള്‍ക്ക് പിന്തുണയായാണ് കർഷകൻ ഇത്തരത്തിലൊരു നീക്കം നടത്തിയത്. 35 ലിറ്റര്‍ പാലിലായിരുന്നു സാഗറിന്റെ പ്രതിഷേധക്കുളി. തന്റെ കാലികളെയും ഇയാള്‍ പാലുപയോഗിച്ച് തന്നെ കുളിപ്പിച്ചു.
Read Also: ഇത് പിരിയുമോ? റമ്മിൽ വെള്ളമൊഴിച്ചപ്പോൾ പാൽ ആയി, അമ്പരന്ന് നാട്ടുകാർ
രണ്ടുദിവസമായി കര്‍ഷകര്‍ക്ക് പാലിന് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുകയാണ്. സ്വാഭിമാന്‍ ഷേത്കാരി സംഗതന്‍, മഹാരാഷ്ട്ര കിസാന്‍ സഭ എന്നീ സംഘടനകളാണ് സമരം നയിക്കുന്നത്. ലിറ്ററിന് അഞ്ചുരൂപ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കണമെന്നും വെണ്ണയ്ക്കും, പാല്‍പൊടിക്കും ജിഎസ്ടിയില്‍ ഇളവനുവദിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
Post Your Comments