എറണാകുളം: അഭിമന്യുവിന്റെ കൊലയിൽ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കുണ്ടെന്ന് സർക്കാർ. പതിമൂന്നാം പ്രതി മനാഫിനാണ് പങ്കുള്ളതായി സർക്കാർ പറയുന്നത്. ഹൈകോടതിയിലാണ് സർക്കാർ ഈ കാര്യം അറിയിച്ചത്. ഗൂഢാലോചനയില്‍ മനാഫിന് പങ്കുണ്ട്.
പ്രവാചക നിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാള അധ്യാപകന്‍ ടി ജെ ജോസഫിന്റെ വലതുകൈപ്പത്തി മതമൗലിക വാദികള്‍ വെട്ടിയത്. 2010 ജൂലൈ നാലിനാണ് കുടുംബത്തോടൊപ്പം ജോസഫ് കാറില്‍ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നത്. ചോദ്യപേപ്പറില്‍ മതനിന്ദാപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചായിരുന്നു അക്രമം.
അതേസമയം കേസിന്റെ പേരിൽ പ്രതികളെ പോലീസ് പീഡിപ്പിക്കുന്നുവെന്ന പ്രതികളുടെ ബന്ധുക്കളുടെ ഹർജി കോടതി തള്ളി. അന്വേഷണം നടക്കട്ടെയെന്നാണ് ഹർജി പരിഗണിക്കവെ കോടതി പറഞ്ഞത്.
Post Your Comments