KeralaLatest News

അഭിമന്യു വധക്കേസ് :പോലീസിനെതിരെ ജസ്റ്റിസ് കെമാൽ പാഷ

തിരുവനന്തപുരം : അഭിമന്യു വധക്കേസിൽ പോലീസിനെതിരെ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. അഭിമന്യുവിന്റെ കൊലയാളികളെ കേരള പൊലീസിന് പിടികൂടാന്‍ കഴിയുന്നില്ലെങ്കിൽ കേസ് എന്‍.ഐ.എക്കോ സി.ബി.ഐക്കോ വിടണമെന്നു കെമാല്‍ പാഷ പറയുന്നു. ഇത്തരം ആക്രമണങ്ങളെ മുളയിലേ നുള്ളിക്കളയണം. ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ കേരള പൊലീസ് തുറന്നു പറയുക തന്നെ ചെയ്യണം. ആക്രമണം തടയാന്‍ പൊലീസിന് കഴിഞ്ഞില്ല, പ്രതികളെയെങ്കിലും പിടികൂടണം. വെറുതെ നേതാക്കളെ പിടിച്ച്‌ വിലപേശരുത്. ഒരു നാടിന് പ്രതീക്ഷയായ വിദ്യാര്‍ത്ഥിയാണ് കൊല ചെയ്യപ്പെട്ടതെന്നു പ്രമുഖ മലയാളം ചാനൽ ചർച്ചക്കിടെ അദ്ദേഹം പറഞ്ഞു.

പ്രതികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ ദേശീയ ഏജന്‍സിയാണ് അന്വേഷിക്കേണ്ടത്. കോടതിയാണ് യു.എ.പി.എ നില്‍ക്കുമോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടതു. ഒരു സമൂഹത്തെ ഭീതിപ്പെടുത്താന്‍ ചെയ്ത കുറ്റകൃത്യമാണെങ്കില്‍ യു.എ.പി.എ ചുമത്താം. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടത് തന്നെയാണ്. രാഷ്ട്രീയ അവബോധം ഇല്ലാത്തവരെ ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കുഞ്ഞുങ്ങളെ കത്തി കൊടുത്ത് പറഞ്ഞയിക്കരുത്. ക്രിമിനലുകള്‍ ഈ വിഭാഗത്തിലുണ്ട്. വിദ്യാര്‍ത്ഥി നേതാവായ അഭിമന്യുവിനെ സംരക്ഷിക്കാന്‍ ആ രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞില്ലല്ലോ ?എന്നും ഇതിന് ഇപ്പോഴെങ്കിലും ഒരു കടിഞ്ഞാണ്‍ ഇടണമെന്നും കെമാൽ പാഷ പറഞ്ഞു.

Also read : രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റെയ്ഡ് : 160 കോടി രൂപ പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button