Latest NewsKerala

അഭിമന്യു വധം: മുഖ്യപ്രതി സമീപകാലത്ത് സിപിഎം അനുഭാവം കാണിച്ചെന്ന് പൊലീസ്

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളില്‍ സിപിഎം അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ സിപിഎമ്മിന് അഭിവാന്ദ്യങ്ങള്‍ അര്‍പ്പിച്ച നിലപാടുകള്‍ ഫേസ് ബുക്കിലും മറ്റും കണ്ടിരുന്നു. തീവ്രവാദ സ്വഭാവമുള്ളവര്‍ പാര്‍ട്ടിയുമായി അടുത്തു കൂടാനുള്ള സാഹചര്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

കത്വ സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്വേഷണത്തിലും ഇത്തരം സൂചനകള്‍ കണ്ടെത്തിയിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തെ ക്യാംപസില്‍ കൊണ്ടുവന്നത് ഇതേ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദാണെന്നാണ് സൂചന. ക്യാംപസ് ഫ്രെണ്ട് പ്രവര്‍ത്തകനായ ഇയാളുടെ നിലപാടുമാറ്റം പ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നതായാണ് സൂചന.

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം മുഹമ്മദിന്റെ ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തത്അന്വേഷണ സംഘം ഗൌരവമായാണ് എടുക്കുന്നത്. സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഈ അക്കൗണ്ടും അപ്രത്യക്ഷമായി. കേസിലെ ഗൂഡാലോചനയും ആസൂത്രണവും പുറത്ത് വരാന്‍ മുഹമ്മദിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button