Latest NewsIndia

കനത്ത മഴയില്‍ 29 മരണം

അഹമ്മദാബാദ്: കാലവര്‍ഷ കെടുതിയില്‍ 29 പേര്‍ മരിച്ചു. ഗുജറാത്തിലാണ് സംഭവം. വല്‍സദ്, നവ് സരി, ജുനാ ഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. ദേശീ പാതകള്‍ അടക്കമുള്ള പല റോഡുകളിലും വെള്ളം കയറി.

READ ALSO: ദുരിതമഴ വെള്ളിയാഴ്ച വരെ തുടരും

സംസ്ഥാനത്തെ പതിനൊന്ന് പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണസേന രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും ഏതാണ്ട് 50,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button