നോയ്ഡ•ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് വായില്‍ അര്‍ബുദ ബാധിതനായ 40 കാരന് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ജൂലൈ 11 ന് നോയ്ഡയിലെ ഛിജാര്‍സി ഗ്രാമത്തിലാണ് സംഭവം.
ബാബര്‍ ആയ അജയ് എന്ന മഹേഷ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ തന്റെ രോഗാവസ്ഥ മൂലം ഭാര്യ ലൈംഗിക ബന്ധം നിഷേധിച്ചിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇത് വഴക്കിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് രാഹുല്‍ കുമാര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇയാളാണ് കൊലപാതകം കണ്ടതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ സനത് കുമാര്‍ മിശ്ര പറഞ്ഞു.
അജയ്യും കൊല്ലപ്പെട്ട മംതയും 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയ്ല്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് 16 വയസുള്ള ഒരു മകളും 8 വയസുള്ള ഒരു മകനുമുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് അജയ്ക്ക് ക്യാന്‍സര്‍ കണ്ടെത്തിയതെങ്കിലും 6-7 മാസം മുന്‍പാണ് ഇയാളുടെ നില വഷളായത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ജോലിയ്ക്ക് പോകുന്നതിനായി 20 ദിവസം മുന്‍പാണ് നോയ്ഡയിലെ സഹോദരന്റെ വീട്ടിലേക്ക് മംത താമസം മാറ്റിയത്. അടുത്തിടെ ഇവര്‍ ഒരു തുന്നല്‍ കമ്പനിയില്‍ ജോലി കണ്ടെത്തിയിരുന്നു.
ജൂലൈ 10 ന് ആരെയും അറിയിക്കാതെയാണ് അജയ് വീട്ടിലെത്തിയതെന്ന് രാഹുല്‍ പറഞ്ഞു. അടുത്ത ദിവസം ഇയാളെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണെന്നും രാഹുല്‍ പറഞ്ഞു.
പക്ഷേ, ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഇയാള്‍ ഭാരയെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഭാര്യ ശരീരിക ബന്ധത്തിന് തയ്യാറാകാത്തതിനാല്‍ അവള് തന്നെ വഞ്ചിക്കുകയാണെന്ന് സംശയമുണ്ടായിരുന്നതായി പ്രതി പറഞ്ഞതായി മിശ്ര പറഞ്ഞു.
പ്രതിയ്ക്കെതിരെ കൊലപാതക കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കേസെടുത്തു.
Post Your Comments