കാലടി: പ്രമുഖ വാദ്യവിദ്വാന്‍ ബസ് കാത്ത് നില്‍ക്കവെ കുഴഞ്ഞ് വീണ് മരിച്ചു. തിരുവൈരാണിക്കുളം വടക്കേടത്ത് മാരാത്ത് കുട്ടന്‍ മാരാരാണ് ശനിയാഴ്ച രാത്രി ആങ്കമാലി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വെച്ച് മരിച്ചത്. തിരുവൈരാണിക്കുളം ക്ഷേത്രം ജീവനക്കാരന്‍ കൂടിയായ അദ്ദേഹം പ്രതിഷ്ഠാദിനാചരണ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഉച്ചവരെ തിരുെവെരാണിക്കുളത്തുണ്ടായിരുന്നു. ഇതിനിടെ ചോറ്റാനിക്കരയില്‍ പോയി തിരിച്ചുവരുന്നതിനിടയിലാണ് ദാരുണാന്ത്യം സംഭവിച്ചത്.
read also: വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചെണ്ടവാദ്യത്തിലും തായമ്ബകയിലും നിത്യവിസ്മയമായിരുന്ന കുട്ടന്‍ മാരാര്‍ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മേളാചാര്യന്‍ പൂക്കാട്ടിരി പുരസ്‌കാരമാണു ഒടുവില്‍ ലഭിച്ചത്. ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു.
Post Your Comments