Kerala

വ്യാഴാഴ്ച വരെ ശക്തമായ മഴ ; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണ് മഴ കനത്തത്. കനത്ത മഴയിൽ പമ്പാനദി കരകവിഞ്ഞു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജനങ്ങൾക്കു ജാഗ്രതാ നിർദേശമുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കൂടാതെ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Read Also: ശക്തമായ മഴയ്ക്ക് ശമനമില്ല, പെരുമഴയില്‍ ജീവിതം സ്തംഭിച്ച്‌ കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button