ഇസ്ലാമാബാദ്: നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ടയര്‍ മാറുന്നതിനായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുപ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഹൈദരാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read : യുഎഇയില്‍ വാഹനാപകടം, സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Post Your Comments