
പഞ്ഞമാസക്കാലം എന്നാണു കര്‍ക്കടകത്തെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. രോഗകാലമായത് കൊണ്ട് തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓരോ അസുഖങ്ങളുടെ പിടിയിലാകുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍..
ചുമ, പനി, ടോൺസലൈറ്റ്സ്, സൈനസൈറ്റിസ്, ആസ്മ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങളെല്ലാം ഈ മാസത്തില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഇതിനു പ്രധാനകാരണം കാലാവസ്ഥയാണ്. ഇവയ്ക്ക് പുറമേ വയറുവേദന, വയറിളക്കം, കഫക്കെട്ട്, നെഞ്ചിൽ വേദന, കാൽകടച്ചിൽ ചെവിയിൽ നിന്നു വെള്ളം വരൽ തുടങ്ങിയ പ്രശ്നങ്ങൾ വേറെയും. അത്തരം രോഗങ്ങളില്‍ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് അവര്‍ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതെ നോക്കുക എന്നതാണ്.
നനഞ്ഞ ഷർട്ടിട്ടിരുന്നാൽ നെഞ്ചത്തു കഫക്കെട്ട്, നെഞ്ചു വേദന തുടങ്ങിയ ഉണ്ടാകും. കൂടാതെ നനഞ്ഞട്രൗസര് ഇട്ടു രാത്രി കിടന്നാല്‍ വൃക്ഷണങ്ങളിൽ കടുത്ത വേദന വരും. ചെവിയിൽ നിന്നു വെള്ളം വരുന്നതും തണുപ്പുകൊണ്ടാണ്. തണുപ്പു കാലത്തു കുട്ടികളെ, സ്വെറ്റർ ഇടുന്ന ശീലം ചെറുപ്പത്തിലേ പഠിപ്പിക്കണം. കൂടാതെ കുടിക്കുന്ന വെള്ളത്തില്‍ തണുപ്പു കൂടുതലാണെങ്കിൽ അജീർണമുണ്ടാകും. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതു ശീലമാക്കണം. തണുപ്പുള്ളതെല്ലാം ഒഴിവാക്കുക. ഐസ്ക്രീം, കൂൾഡ്രിങ്സ്, തൈര്, പാളയങ്ങോടൻ പഴം (പഴങ്ങളിൽ ഏറ്റവും കൂടുതൽ തണുപ്പ് അതിനാണ്). പഴകിയ ഭക്ഷണം എന്നിവ ഒഴിവാക്കുക. കിഴങ്ങുവർഗങ്ങളും മഴക്കാലത്ത് അത്ര നല്ലതല്ല. അതിനൊക്കെ തണുപ്പുണ്ട്. കൂർക്ക, ചേമ്പ്, കടല തുടങ്ങിയവയെല്ലാം ഈ സമയത്ത് കുറയ്ക്കുക. അതുപോലെ മുറികളിൽ നനഞ്ഞ തുണിയിട്ടാൽ, ആ മുറിയിൽ കുട്ടികളെ കിടത്തരുത്. തുറന്ന ജനാലയ്ക്കടുത്ത് മഴക്കാലത്തു ആരെയും ഉറക്കാൻ കിടത്തരുത്.
Post Your Comments