Devotional

കര്‍ക്കിടകത്തില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഞവര

ഔഷധനെല്ലിനങ്ങളില്‍ പ്രധാനിയാണ്‌ ഞവര. കര്‍ക്കിടമാസത്തില്‍ ആവശ്യക്കാര്‍ കൂടുതലുള്ള ഞവര രണ്ടു പതിറ്റാണ്ടു മുമ്പുവരെ കേരളത്തില്‍ സാധാരണ കൃഷി ചെയ്തിരുന്നു. ഔഷധമൂല്യമേറെയുള്ള ഈ നെല്ലിനെക്കുറിച്ച് അഷ്ടാംഗഹൃദയത്തിലും സുശ്രുതസംഹിതയിലും പരാമര്‍ശമുണ്ട്.

തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയായ ഞവരയില്‍ മാംസ്യത്തിന്റെ അളവ് സാധാരണ ചുവന്ന നെല്ലിനേക്കാള്‍ 17 ശതമാനം കൂടുതലും നാരുകളുടെ അളവ് 30 ശതമാനം കൂടുതലുമാണ്.

വിത്തിന്റ പുറംതോടിന്റെ നിറമനുസരിച്ച് ഞവര രണ്ടുതരത്തിലുണ്ട്. കറുപ്പു നിറത്തിലും സ്വര്‍ണനിറത്തിലും. എന്നാല്‍ കറുത്ത ഇനത്തിലാണ് ഔഷധ മൂല്യം കൂടുതലെന്ന് ആയുര്‍വേദാചാര്യന്‍മാര്‍ പറയുന്നു.വടക്കന്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്ന കറുത്ത ഞവരയ്ക്ക് രോഗപ്രതിരോധ ശക്തിയും വരള്‍ച്ചയെ അതിജീവിക്കുന്നതിനുള്ള കഴിവും കൂടുതലാണ്.

ധനുമാസത്തില്‍ നടുന്ന നെല്ലിന് ഔഷധമൂല്യം കൂടുതലുള്ളതായി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നു. വെള്ളം അധികം കെട്ടിനില്‍ക്കാത്ത ഏതു സ്ഥലത്തും ഞവര കൃഷി ചെയ്യാം. എന്നാല്‍ കൂടുതല്‍ വളര്‍ച്ചയും വിളവും ഞവര പാടത്ത് കൃഷി ചെയ്യുമ്പോഴാണ് കിട്ടുക. ഔഷധമൂല്യം കൂടുതലായി കാണുന്നത് ഇടവിള കൃഷിയിലാണ്.

സാധാരണ നെല്ലിനെ അപേക്ഷിച്ച് വിളവ് കുറവാണ്. പക്ഷെ വില ഇരട്ടിയില്‍ കൂടുതല്‍ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നതിനാല്‍ ഞവര ലാഭകരം തന്നെയാണ്. ആയുര്‍വേദ ചികിത്സയ്ക്ക് പ്രാധാന്യമുള്ള കര്‍ക്കിടകത്തില്‍ ഞവരയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button