Kerala

മ​രി​ച്ച വ്യ​ക്തി​യു​ടെ മ​ത​വി​ശ്വാ​സ​ത്തെ​ച്ചൊ​ല്ലി സം​സ്കാ​ര​ച്ച​ട​ങ്ങി​ല്‍ ത​ര്‍​ക്കം

പാലക്കാട്: മ​രി​ച്ച വ്യ​ക്തി​യു​ടെ മ​ത​വി​ശ്വാ​സ​ത്തെ​ച്ചൊ​ല്ലി സം​സ്കാ​ര​ച്ച​ട​ങ്ങി​ല്‍ ത​ര്‍​ക്കം. എ​ട​ത്ത​റ അ​ഞ്ചാം​മൈ​ല്‍ സ്വ​ദേ​ശി ക​ല്ലി​ങ്ക​ല്‍ വീ​ട്ടി​ല്‍ മു​ത്തു​വി​ന്റെ (60) സം​സ്കാര ചടങ്ങിനിടെയാണ് തർക്കമുണ്ടായത്. മു​ത്തു 15 വ​ര്‍​ഷ​മാ​യി ക്രി​സ്ത്യ​ന്‍ പെ​ന്ത​ക്കോ​സ്ത് വി​ശ്വാ​സ​പ്ര​കാ​ര​മാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ്​ പു​രോ​ഹി​ത​രും തങ്ങളുടെ സ​മു​ദാ​യ​ക്കാ​ര​നാ​ണെന്ന് പറഞ്ഞ് വ​ടു​ക സ​മു​ദാ​യ​ക്കാരും തമ്മിലായിരുന്നു തർക്കം.

Read Also: രാജ്യത്തിന് തന്നെ നാണക്കേടായി ഹിമ ദാസിന്റെ ജാതി തിരഞ്ഞ് മലയാളികൾ

പ്രശ്‌നം രൂക്ഷമായതോടെ പോലീസെത്തി ഭാ​ര്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പെ​ന്ത​ക്കോ​സ്ത് വി​ഭാ​ഗ​ത്തി​ന് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി. വി​ദേ​ശ​ത്താ​യി​രു​ന്ന മുത്തുവിന്റെ മ​ക​ന്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. പിതാവിന്റെ മതം മാറ്റത്തോട് തനിക്ക് താത്പര്യമില്ലെന്ന് മകൻ അറിയിച്ചെങ്കിലും പെ​ന്ത​ക്കോ​സ്ത് സ​ഭ​ക്കാ​ര്‍ ത​ങ്ങ​ളെ ധാ​രാ​ളം സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്താ​നാ​ണ് താ​ല്‍​പ​ര്യ​മെ​ന്നും മുത്തുവിന്റെ ഭാര്യ പറയുകയായിരുന്നു. എന്നാൽ മ​ക​ന്‍ സം​സ്കാ​ര​ച്ച​ട​ങ്ങി​ല്‍​നി​ന്ന്​ വി​ട്ടു​നി​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button