ഭുവനേശ്വര്‍ : ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ആണ് വിജയകരമായി വീണ്ടും പരീക്ഷിച്ചത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടേസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടന്നത്. കഴിഞ്ഞ മെയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു പുതിയ പരീക്ഷണം.
തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ ഭാഗങ്ങള്‍ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആര്‍ഡിഒ അറിയിച്ചു.ബ്രഹ്മോസ് സംഘവും ഡിആര്‍ഡിഒ ഗവേഷകരും ചേര്‍ന്നു തയാറാക്കിയ മിസൈലിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതികതയാണു ഇത്തവണ പരീക്ഷിച്ചത്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം.
Post Your Comments