Latest NewsInternational

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹാഫിസ് സെയ്ദിന് എട്ടിന്റെ പണി കൊടുത്ത് ഫേസ് ബുക്ക്

അഹമ്മദാബാദ്; 25ന് പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സയീദിന്റെ പാർട്ടിയായ ഇസ്‌ലാമിസ്റ്റ് മില്ലി മുസ്‌ലിം ലീഗിന്‍റെ (എംഎംഎൽ) അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഇത് സയീദിന് വൻ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തൽ.

ഫേസ്ബുക്ക് അധികൃതർ പാക്ക് ഇലക്‌ഷൻ കമ്മിഷന്റെ സഹായത്തോടെ പല വ്യാജ അക്കൗണ്ടുകളും റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് എംഎംഎല്ലിന്റെയും അക്കൗണ്ടുകളും കമ്മീഷൻ റദ്ദാക്കുകയായിരുന്നു. ലഷ്കറെ തയിബയുമായി ബന്ധമുള്ളതിനാൽ എംഎംഎല്ലിനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button