Latest NewsIndia

ഡീസല്‍ മോഷണം : ആദിവാസി യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു

ജബല്‍പ്പൂര്‍ : ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി തൊഴിലാളികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. ഒരു വാഹന ഉടമയും സഹായിയുമാണ് മൂന്ന് പേരെ തല്ലിചതച്ചത്.

120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഈ മാസം പതിനൊന്നിനാണ് സംഭവം നടന്നത്. എന്നാല്‍ ആദിവാസി യുവാക്കള്‍ പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഗുഡ്ഡു ശര്‍മ, സഹായി ഷേരു എന്നിവര്‍ ചേര്‍ന്നാണ് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ചത്. ഇവര്‍ രണ്ടു പേരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Read Also : കുവൈറ്റിൽ തീപിടുത്തം

മാണ്ഡ്‌ല ജില്ലക്കാരായ സുരേഷ് താക്കുര്‍, ആശിഷ് ഗോണ്ട്, ഗോലു താക്കുര്‍ എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ചായിരുന്നു അക്രമമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button