Latest NewsInternational

മരണമെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍, അഞ്ച് മിനിറ്റില്‍ വിമാനം 30000 അടി താഴേക്ക്, യാത്രക്കാരുടെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം

ഡബ്ലിന്‍: മരണമെന്ന് ഉറപ്പിച്ച സംഭവത്തില്‍ നിന്നാണ് 189 യാത്രക്കാരും ക്രൂമെമ്പേഴ്‌സും പൈലറ്റും രക്ഷപ്പെട്ടത്. ആ നിമിഷങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കാനോ അതിനെ കുറിച്ച് ഒന്ന പറയുവാനോ പോലും അഴര്‍ക്ക ഭയമാണ്. ഇന്നലെ ഡബ്ലിനില്‍ നിന്നും ക്രൊയേഷ്യയിലേക്ക് പറക്കുന്നതിനിടെ റിയാന്‍ എയര്‍ വിമാനമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം 30000 അടി താഴേക്ക് താഴ്ന്നു. ഇതോടെ ഓക്‌സിജന്‍ മാസ്‌കുകള്‍ ഏവരുടെയും നമുന്നിലേക്കെത്തി. ഈ സമയം ഏവരും മരണത്തെ മുഖാമുഖം കണ്ടിരിക്കണം. വിമാനത്തിനുള്ളില്‍ നിറച്ച് പ്രാര്‍ത്ഥനയും അലറി വിളികളും. യാത്രക്കാരില്‍ പലരുടയും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറക്കി.

READ ALSO: കോക് പിറ്റില്‍ പൈലറ്റ് സിഗരറ്റ് വലിച്ചു : 21000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം

വിമാനം പെട്ടെന്ന് താഴോട്ട് താഴ്ന്നതിനെ തുടര്‍ന്ന് കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടതാണ് യാത്രക്കാരുടെ ചെവിയില്‍ നിന്നും മൂക്കില്‍നിന്നും രക്തം വരാന്‍ കാരണമായത്. വിമാനം ലാന്‍ഡ് ചെയ്ത് ഉടന്‍തന്നെ 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം കുത്തനെ താഴോട്ട് നീങ്ങിയപ്പോള്‍ ചെവികള്‍ ഇപ്പോള്‍ പൊട്ടിപ്പോകുന്ന അവസ്ഥയിലായിരുന്നുവെന്നും തല്‍ഫലമായി പെയിന്‍കില്ലറുകള്‍ കഴിക്കേണ്ടി വന്നുവെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.

ഫ്രാങ്ക് ഫര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് അടുത്ത വിമാനത്തിനായി ഇന്ന് രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു, മാത്രമല്ല അവര്‍ക്ക് താമസസൗകര്യമേര്‍പ്പെടുത്തുന്നതില്‍ ചില അപര്യാപ്തകള്‍ ഉണ്ടായെന്നും എയര്‍ലൈന്‍ പറയുന്നു. ഫ്ലൈറ്റ് എഫ്ആര്‍7312ലെ യാത്രക്കാര്‍ക്കാണീ ദുര്യോഗമുണ്ടായിരിക്കുന്നതെന്നും അവര്‍ വിമാനത്തിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നു.

 

shortlink

Post Your Comments


Back to top button