Latest NewsInternational

സൗദിയില്‍ കുടുങ്ങി നരക ജീവിതം നയിച്ചിരുന്ന മലയാളികള്‍ അടങ്ങുന്ന സംഘത്തിന് ഒടുവില്‍ മടക്കം

ദമ്മാം: സൗദിയില്‍ കുടുങ്ങി നരക ജീവിതം നയിച്ചിരുന്ന മലയാളികള്‍ അടങ്ങുന്ന ഏഴ് ഇന്ത്യക്കാര്‍ക്ക് ഒടുവില്‍ സ്വന്തം രാജ്യത്തേക്ക് മടക്കം. ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ച് പൂട്ടിയതോടെ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ അബുഹേദ്രിയിലാണ് ഇവര്‍ കുടുങ്ങി പോയത്. ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ഇവര്‍ക്ക് മോചനം.

ALSO READ: പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ കെട്ടിട വാടക കുത്തനെ കുറയുന്നു

ജോലി നഷ്ടപ്പെട്ടതിന് പുറമെ സ്‌പോണ്‍സര്‍ കൂടി ഉപേക്ഷിച്ചതോടെ ഇവരുടെ ജീവിതം ദുരിതത്തിലാവുകയായിരുന്നു. ഭക്ഷണമോ വെള്ളമോ പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇവര്‍ ജോലി ചെയ്തിരുന്ന ക്രഷര്‍ യൂണിറ്റ് ഏഴ് മാസം മുമ്പ് അടച്ച് പൂട്ടുകയായിരുന്നു. തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്ത പുറത്തെത്തിയതോടെ നിരവധി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്‌ന് ഇവരുടെ ആവശ്യ പ്രകാരം റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെട്ടു.

എംബസി ഉദ്യോഗസ്ഥന്‍ തൊഴിലാളികളുടെ താമസസ്ഥലം സന്ദര്‍ശിച്ചു പരാതികള്‍ നേരിട്ടു മനസിലാക്കുകയും നാട്ടിലേക്കു മടങ്ങാന്‍ വഴിയൊരുക്കുകയും ചെയ്തു. കോട്ടയം തലയോലപ്പറമ്ബ് സ്വദേശി രാജീവ്, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്ദുള്‍ അസീസ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ ലാല്‍ജിത് യാദവ്, മുഹമ്മദ് ഉസ്മാന്‍, ഹന്‍സ്രാജ് കുമാര്‍, ഹേം ലാല്‍, എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button