Latest NewsIndia

കത്വ പീഡനം; പോലീസുകാർക്കെതിരെ കർശന നടപടി

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള നാല് പോലീസുകാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പോലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ഡിജിപി എസ്.പി വൈദ് പറഞ്ഞു.

Read also:നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം

സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്ത് ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് സ്പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ കുമാർ എന്നിവരെയാണ് പുറത്താക്കിയത്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൊത്തം എട്ടു പ്രതികളാണ് ഉള്ളത്. കുറ്റപത്രപ്രകാരം ദീപക് ഖജൂരിയ ബാലികയെ പീഡിപ്പിച്ചതിലും കൊലപ്പെടുത്തിയതിലും ഉൾപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button