Latest NewsKerala

കൈയേറി നിര്‍മിച്ച ആരാധനാലയങ്ങളെ സംബന്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. 2009 സെപ്റ്റംബര്‍ 29-ന് പുറപ്പെടുവിപ്പിച്ച ഉത്തരവ് ശരിയായി നടപ്പിലാക്കുന്നില്ലെന്ന് സുപ്രീംകോടതി ഹൈക്കോടതികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ നടപടി.

Also Read: പതിനായിരം റണ്‍സ് തികച്ച് ധോണി ; ചരിത്രനേട്ടം കുറിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍

പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍, പൊതുമാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കൈയേറി ആരാധനാലങ്ങള്‍ നിര്മിച്ചിട്ടുള്ളതായും കളക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, കമ്മിഷണര്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് ഇവ കണ്ടെത്തി ഒഴിപ്പിക്കാനുള്ള ഉത്തരവാദിത്വം. വിധി നടപ്പാക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കും. ഇക്കാര്യത്തില്‍ അന്തിമ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് നേരിട്ട് ഹൈക്കോടതിയെ സമീപിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

2009ലെ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മൗനം പാലിച്ചപ്പോഴാണ് 2010 ഫെബ്രുവരി 16ന് സുപ്രീംകോടതി പുതിയ നിര്‍ദേശം നല്‍കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ ഇതിനായുള്ള പദ്ധതി രൂപവത്കരിക്കണമെന്നും ഒഴിപ്പിക്കാനെടുക്കുന്ന സമയം സുപ്രീംകോടതിയെ അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button