ബ്യൂനസ് ഐറിസ്: ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് അര്‍ജന്റീനന്‍ പരിശീലകന്‍ ജോര്‍ജ്ജ് സാംബോളിയെ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തക്കിയതായി സൂചന. ചില അര്‍ജന്റീനന്‍ പത്രങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉടനെ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.
Also Read: വിംബിൾഡൺ; ഡബിള്‍സില്‍ മൈക്ക് ബ്രയാൻ -ജാക്ക് സോക്ക് സഖ്യത്തിന് കിരീടം
റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്തായതിനെത്തുടർന്ന് സാംബോളിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അസോസിയേഷൻ തീരുമാനത്തിൽ നിന്നും പിന്മാറിയെന്ന വാർത്തകൾ വരുകയായിരുന്നു. എന്നാൽ സാംബോളിയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റി പകരം പുതിയ പരിശീലകനെ കൊണ്ടുവരാനാണ് അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന്റെ ഇപ്പോളത്തെ ശ്രമമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read: പതിനായിരം റണ്‍സ് തികച്ച് ധോണി ; ചരിത്രനേട്ടം കുറിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍
2017ലാണ് ദേശീയ ടീം പരിശീലകനായി സാംബോളി ചുമതലയേൽക്കുന്നത്. സാംബോളിയുടെ കീഴില്‍ പതിനഞ്ച് മത്സരങ്ങളാണ് അര്‍ജന്റീന കളിച്ചത് . ഇതില്‍ ഏഴെണ്ണത്തില്‍ അവര്‍ വിജയിച്ചപ്പോള്‍ നാല് വീതം മത്സരങ്ങളില്‍ സമനിലയും പരാജയവും ഏറ്റുവാങ്ങി. സാംബോളിക്ക് പകരമായി ചില മുന്‍ താരങ്ങള്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments